വെള്ളരിക്കുണ്ട്: കർഷകതൊഴിലാളി ക്ഷേമനിധിയിൽ അംശാദായം അടച്ച 60 വയസ് കഴിഞ്ഞ തൊഴിലാളികൾക്കും അതിവർഷാനുകൂല്യം നൽകണമെന്ന് ബികെഎംയു വെള്ളരിക്കുണ്ട് മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഗംഗാധരൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു. വി.കെ. ചന്ദ്രൻ അധ്യക്ഷതവഹിച്ചു.
കെ.എസ്. കുര്യാക്കോസ്, എം. കുമാരൻ, എൻ. പുഷരാജൻ, സി.പി. സുരേശൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: പി. ദിവാകരൻ ബാനം- പ്രസിഡന്റ്, സിന്ധു കുമ്പളപ്പള്ളി- വൈസ് പ്രസിഡന്റ്, സി.പി. സുരേശൻ- സെക്രട്ടറി, പി. അമ്പാടി- ജോയിന്റ് സെക്രട്ടറി.